മേപ്പയൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി
മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയ കറന്റ് ചാർജ് വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി. പ്രകടനം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വി.പി. ജാഫർ അദ്ധ്യക്ഷനായി.
എം.കെ. ഫസലുറഹ്മാൻ, അജിനാസ് കാരയിൽ, ഇല്ലത്ത് അബ്ദുറഹ്മാൻ, അമ്മദ് കീപ്പോട്ട്, മുജീബ് കോമത്ത്, നസ്രുദ്ദീൻ വി.വി., പി.പി. ഹാഷിം എന്നിവർ സംസാരിച്ചു.