കോഴിക്കോട് വയനാട് ബദൽ റോഡ് യാഥാർത്ഥ്യമാക്കണം: പേരാമ്പ്ര ഏരിയ സിപിഐഎം സമ്മേളനം
പ്രതിനിധി സമ്മേളനം എൽഡിഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ഏരിയ സിപിഐഎം സമ്മേളനത്തിന് പന്തിരിക്കരയിൽ തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ കെ കെ രാഘവൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി കെ ശശി, കെ സുനിൽ, നബീസ കൊയിലോത്ത്, എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുതിർന്ന അംഗം പി ബാലൻ മാസ്റ്റർ പതാക ഉയർത്തി. സ്വാഗതസംഘം കൺവീനർ കെ വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ടി പി രാധാകൃഷ്ണൻ രക്തസാക്ഷി പ്രമേയവും എസി സതി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മനുഷ്യ വന്യമൃഗ സംഘർഷം അവസാനിപ്പിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുക, കൃഷി കൈവശം വെച്ചവർക്ക് പട്ടയം അനുവദിക്കുക, വയനാട്ടിലേക്കുള്ള ബദൽ റോഡ് യാഥാർത്ഥ്യമാക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഡിസംബർ ഒന്നിന് വൈകിട്ട് പ്രകടനം, മാർച്ച് ,പൊതുസമ്മേളനം എന്നിവ നടക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു. എൻ. പി. ബാബു, കെ. കെ. ഹനീഫ , കെ. കെ. രാജൻ, കെ. രാജീവൻ, പി. മോഹനൻ, എം. മഹ്ബൂബ് , കെ. കെ. ദിനേശൻ, കെ കെ മുഹമ്മദ്, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു