മേപ്പയൂരിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിച്ചില്ല: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
നേതൃസമിതി യോഗം ഡി.സി.സി സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: മേപ്പയൂരിൽ ജലജീവൻ മിഷൻ പദ്ധതിക്കുള്ള കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭം ആരംഭിക്കാൻ മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. നേതൃസമിതി യോഗം തീരുമാനിച്ചു.
കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിനുള്ള സ്ഥലം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് കേരള വാട്ടർ അതോറിറ്റിക്ക് ഇതുവരെ കൈമാറിയിട്ടില്ലെന്ന് യു.ഡി.എഫിന് ലഭിച്ച വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി എന്നല്ലാതെ പൊതുജനങ്ങൾക്ക് പദ്ധതിയുടെ ഗുണഫലം അനുഭവിക്കാൻ കഴിയുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
നേതൃസമിതി യോഗം ഡി.സി.സി സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, എം.എം. അഷ്റഫ്, കെ.പി. വേണുഗോപാൽ, കെ.എം.എ. അസീസ്, ഇല്ലത്ത് അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, കീപ്പോട്ട് അമ്മത്, കിപ്പോട്ട് പി. മൊയ്തി, വി. മുജീബ് എന്നിവർ സംസാരിച്ചു.