60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം; പ്രവാസി ലീഗ്
പ്രവാസി ലീഗ് മേപ്പയൂർ പഞ്ചായത്ത് കൺവെൻഷൻ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഹുസ്സെൻ കമ്മന ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: 60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് പ്രവാസി ലീഗ് മേപ്പയൂർ പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഹുസ്സെൻ കമ്മന ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് മമ്മു ചേരമ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. കീപ്പോട്ട് അമ്മത്, അബ്ദുറഹിമാൻ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, കുട്യാലി കൈതയിൽ, അമ്മത് ഈന്തിയാട്ട് സംസാരിച്ചു.
പഞ്ചായത്ത് ഭാരവാഹികളായി കീപ്പോട്ട് പി മൊയ്തീൻ (പ്രസിഡൻ്റ്), എം.ടി. ഷാഷിം, എം.പി. അബ്ദുല്ല, അമ്മത് മരുതിയാട്ട് മീത്തൽ (വൈസ് പ്രസിഡൻ്റ്), കെ.പി. അബ്ദുസലാം (ജന:സെക്രട്ടറി), യൂസഫ് തസ്കീന, എള്ളായത്തിൽ അസ്സെനാർ, എം.ടി.കെ. അബ്ദുല്ല (ജോ: സെക്രട്ടറി), വി.സി. അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.