കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിന് റെയിൽവേ മന്ത്രിക്ക് ബി.ജെ.പി നിവേദനം നൽകി
സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കണം
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ കോടികണക്കിന് രൂപ യുടെ വികസനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ് ബി.ജെ പി.ദേശീയ നിർവാഹക സമിതി അംഗവും മുൻ പി എ സി മെമ്പറുമായ പി .കെ കൃഷ്ണദാസിനും കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷിനും ഉറപ്പ് നൽകി.
സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കണം, സ്റ്റേഷനിൽ ഇൻ്റർസിറ്റി എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം , സ്റ്റേഷനിൽ ഫുൾ ടൈം റിസർവേഷൻ സൗകര്യം ഉറപ്പ് വരുത്താൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കൊയിലാണ്ടി സ്റ്റേഷനിലെ പാർസൽ സൗകര്യം പുനസ്ഥാപിക്കണം. ചേമഞ്ചേരി റെയിൽ വേ സ്റ്റേഷനിൽ കോവിഡിന് മുൻപ് നിർത്തിയിരുന്ന ട്രയിനുകൾക്ക് സ്റ്റോപ്പ് പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തി.