ഉപ തെരഞ്ഞെടുപ്പുകൾ സർക്കാറിനെതിരായ വിധിയെഴുത്താകും; പാറക്കൽ അബ്ദുല്ല
ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ശില്പശാല പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: വയനാട്, ചേലക്കര, പാലക്കാട് ഉപ തിരഞ്ഞടുപ്പുകൾ സർക്കാറിനെതിരായ വിധിയെഴുത്താകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധതയിൽ സർക്കാറുകൾ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്ന പിണറായി സർക്കാറിന്റെ നടപടികൾ അപമാനകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് പി.പി. കോയ നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷറഫുദ്ദീൻ പൂവാട്ടുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹീം എടത്തിൽ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, നജീബ് കക്കഞ്ചേരി, ബഷീർ നൊരവന, ഷെഫീഖ് മാമ്പോയിൽ, ഒ.സി. അഷ്‌റഫ്, ലൈല മാമ്പോയിൽ, മുനീറ നാസർ, ഷമീർ കടവ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അബു ഹാജി ഏക്കലുള്ളതിൽ, പി.ടി. അൻവർ, പി.എം. മുഹമ്മദലി, കെ.കെ. സാജിത്, അബുബക്കർ കേളോത്ത്, പി.എം. സുബീർ, ലബീബ് മുഹ്സിൻ, ഷാബിൽ ഏടത്തിൽ എന്നിവർ സംസാരിച്ചു.