കീഴരിയൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
പി.എം. സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മേപ്പയൂർ: കീഴരിയൂർ ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷി ദിനം ആചരിച്ചു. പി.എം. സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ ആയ കെ.കെ. ദാസൻ, എം.എം. രമേശൻ, കെ.വി. രജിത, ഗിരിജ മനത്താനത്ത്, കുറുമയിൽ ബാബു, പാറോളി ശശി, ഗ്രാമ പഞ്ചായത്ത് മെമ്പർ ജലജ, മണ്ഡലം ഭാരവാഹികളായ കെ.എം. വേലായുധൻ, നെല്ലാടി ശിവാനന്ദൻ, കൊളപ്പേരി വിശ്വൻ, കെ. സുരേന്ദ്രൻ, കർഷക കോൺഗ്രസ് പ്രസിഡൻ്റ് കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.