വിളയാട്ടൂരിൽ മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
എൻ. അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ഇടത് മാഫിയാ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾക്ക് രക്ഷയില്ലെന്നും, ആർ.എസ്.എസ്. പോലീസ് കൂട്ടുകെട്ട് കൊണ്ട് സംസ്ഥാനത്തുടനീളം ഭീതിയിലാണ് ജനങ്ങൾ ഉള്ളതെന്നും എൻ. അഹമ്മദ് പറഞ്ഞു. വിളയാട്ടൂരിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റസാഖ് പരപ്പിൽ അദ്ധ്യക്ഷനായി. കമ്മന അബ്ദുറഹിമാൻ, എം.എം. അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസ്സൈൻ കമ്മന, അഷീദ നടുക്കാട്ടിൽ, കെ.പി. അബ്ദുസ്സലാം, അജ്നാസ് കാരയിൽ, പി. ജാഫർ, കീഴലാട്ട് കുഞ്ഞമ്മത് തുടങ്ങിയവർ സംസാരിച്ചു.