രാഷ്ട്രീയ മഹിള ജനതാദൾ ക്യാമ്പ് സമാപിച്ചു
ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്തു
പയ്യോളി: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ള മഹിളാ പ്രസ്ഥാനം ശക്തിപ്പെടുത്താൻ വേണ്ടി അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ മഹിളാ ജനതാദൾ ക്യാമ്പ് സംഘടിപ്പിച്ചു. ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്തു. മഹിള ജനത ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി പതാക ഉയർത്തി.
ചടങ്ങിൽ ജനറൽ സെക്രട്ടറി പി.പി. നിഷ സംസ്ഥാന ഭാരവാഹികളായ സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി. മോനിഷ, എം.കെ. സതി, ഷൈമ കോറോത്ത്, വനജ രാജേന്ദ്രൻ, സുമതൈക്കണ്ടി, എം.പി. അജിത, ജീജദാസ്, ബേബി ബാലമ്പ്രത്ത്, ഷീബ ശ്രീധരൻ, ബിന്ദുവി, പ്രിയ എ., ഷറീന സുബൈർ, ദീപ കെ.പി., നിഷിത കെ.കെ., ലക്ഷ്മി എം.കെ., സ്വാഗത സംഘം ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി എന്നിവർ സന്നിഹിതരായി.
വിവിധ വിഷയങ്ങളിൽ എം.കെ. ഭാസ്ക്കരൻ, അഡ്വ. സുജാത വർമ്മ, മനയത്ത് ചന്ദ്രൻ, സജി എം. നരിക്കുഴി, വി. കുഞ്ഞാലി എന്നിവർ സംബന്ധിച്ചു. മഹിളാ ജനത സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. മോഹനൻ എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.