സി.പി.എം. നൊച്ചാട് സൗത്ത് ലോക്കൽ സമ്മേളനം സമാപിച്ചു
എൽ.ഡി.എഫ്. കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നൊച്ചാട് ലോക്കൽ സമ്മേളനം ഹെൽത്ത് സെൻ്ററിൽ വെച്ച് നടന്നു. സർവ്വകലാശാലയുടെ ചാലിക്കര ശാഖയുടെ കെട്ടിട നിർമ്മാണം ത്വരിതഗതിയിലാക്കണമെന്ന് പ്രതിനിധി സമ്മേളനം സർവ്വകലാശാലയോട് ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. കൺവീനറും പേരാമ്പ്ര എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പി.കെ. മുകുന്ദൻ, കെ.കെ. രാജൻ, എം.കെ. നളിനി, ഹനീഫ എന്നിവർ സംസാരിച്ചു. ചടങ്ങിന് സി. മുഹമ്മദ് സ്വാഗതവും കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ എടവന സുരേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നൊച്ചാട് സൗത്ത് ലോക്കലിലെ 16 ബ്രാഞ്ചുകളിൽ നിന്ന് നൂറുകണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു.