headerlogo
politics

രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം പുന:പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് പി സരിൻ

പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും

 രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം പുന:പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് പി സരിൻ
avatar image

NDR News

16 Oct 2024 01:56 PM

പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി നിർണയം പാർട്ടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് താൻ മുന്നോട്ടുവന്നത്.

      ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ പാർട്ടി വലിയ കൊടുക്കേണ്ടിവരുമെന്നും സരിൻ മുന്നറിയിപ്പ് നൽകി. സ്ഥാനാർഥി ആകാത്തതുകൊണ്ടല്ല താൻ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥാനാർഥിയെ നിർണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. സ്ഥ‌ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എൻ്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും.

      പുനഃപരിശോധിച്ച് രാഹുൽ തന്നെയാണ് സ്ഥാനാർഥിയെന്നു പറഞ്ഞാൽ പ്രശ്‌നം തീർന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യസമാണ്. പാർട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങൾക്ക് കോട്ടം വന്നു. പാർട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്.

NDR News
16 Oct 2024 01:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents