എഡിഎമ്മിന്റെ ആത്മഹത്യ: മേപ്പയൂരിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം
എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണെന്ന് ആരോപിച്ചാണ് പ്രതിഷേധം
മേപ്പയൂർ: കണ്ണൂർ എ.ഡി.എം.നെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണ വർഗ്ഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എ ഡി എമ്മിന്റെ മരണത്തിന് കാരണക്കാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്.
പ്രകടനത്തിന് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ഡിസിസി സെക്രട്ടറി ഇ അശോകൻ, നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡന്റ് പി.കെ അനിഷ്, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, കീഴ്കോട്ട് അമ്മത്, കെ.പി വേണുഗോപാൽ, മുജീബ് കോമത്ത്, സി.പി നാരായണൻ, കീല്പോട്ട് പി മൊയ്തി, അന്തേരി ഗോപാലകൃഷ്ണൻ, സി.എം ബാബു, ഷബീർ ജന്നത്ത്, ഫൈസൻ ചാവട്ട്, ശ്രീനിലയം വിജയൻ,കെ.എം ശ്യാമള, കെ.സി അബ്‌ദുറഹിമാൻ, എം പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.