headerlogo
politics

തൂണേരി ഷിബിൻ വധക്കേസ്: വിദേശത്ത് നിന്നെത്തിയ പ്രതികൾ പിടിയിൽ

കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായിൽ കീഴടങ്ങിയിട്ടില്ല

 തൂണേരി ഷിബിൻ വധക്കേസ്:  വിദേശത്ത് നിന്നെത്തിയ പ്രതികൾ പിടിയിൽ
avatar image

NDR News

15 Oct 2024 06:36 AM

കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ പ്രതികൾ പിടിയിൽ. ആറ് പേരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പ്രതികൾ ദോഹയിൽ നിന്നും രണ്ട് പേര് ദുബായിൽ നിന്നുമാണ് എത്തിയത്.

       വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് നാദാപുരം പൊലീസ് പ്രതികൾക്കായി നോട്ടീസ് പുറത്തിറക്കുകയായിരുന്നു. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.

      കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായിൽ കീഴടങ്ങിയിട്ടില്ല. ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ മുസ്ലിംലീഗ് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ജനുവരി 22നായിരുന്നു സംഭവം.തൂണേരി ഷിബിൻ വധക്കേസിലെ ആറ് പ്രതികൾ പോലീസിന് മുന്നിൽ കീഴടങ്ങി.

 

 

NDR News
15 Oct 2024 06:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents