ബാലുശ്ശേരിയിൽ യൂത്ത് ലീഗ് ചക്രസ്തംഭന സമരം നടത്തി
ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് സി. ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: പോലീസിലെ ക്രിമിനൽ വൽക്കരണത്തിനും സംഘപരിവാർ കൂട്ടുകെട്ടിനും ഉത്തരവാദിയായ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയ യു.ഡി.വൈ.എഫ്. നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ചക്ര സ്തംഭന സമരം നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു.
ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻ്റ് സി. ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങൾ അടിച്ചമർത്താനുള്ള നീക്കം ശക്തമായി പ്രതിരോധിക്കുമെന്നു അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എച്ച്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി.
സി.കെ. ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, നൗഫൽ തലയാട്, ഫൈസൽ എരോത്ത്, അൽത്താഫ് കിനാലൂർ, ജറീഷ് നടുവണ്ണൂർ, സുബീർ മാമ്പോയിൽ, സുഹാജ് നടുവണ്ണൂർ, ലബീബ് മുഹ്സിൻ, ജാഫർ കൊട്ടാരോത്ത്, സഫേദ് പാലോളി, വി.കെ.സി. റിയാസ് എന്നിവർ നേതൃത്വം നൽകി. പോലീസ് എത്തി പ്രവർത്തകരെ ബലമായി നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.