headerlogo
politics

മേപ്പയൂരിൽ എം. അബ്ദുൽ റസാക്ക് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ അദ്ധ്യക്ഷനായി

 മേപ്പയൂരിൽ എം. അബ്ദുൽ റസാക്ക് മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

13 Oct 2024 05:55 PM

മേപ്പയൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ സെക്രട്ടറിയും, കെ.എ.ടി.എഫ്. മേലടി സബ് ജില്ലാ മുൻ പ്രസിഡന്റും, ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന എം. അബ്ദുൽ റസാക്ക് മാസ്റ്ററുടെ നിര്യാണത്തിൽ മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചിച്ചു. ചാവട്ട് ശിഹാബ് തങ്ങൾ സൗധത്തിന് സമീപം ചേർന്ന യോഗത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുനിൽ അദ്ധ്യക്ഷനായി. 

      മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ എ.വി. അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.വി. നാരായണൻ, കെ.പി. രാമചന്ദ്രൻ, കെ.എം. ബാലൻ, വി. കുഞ്ഞിരാമൻ കിടാവ്, എം.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എം.എം. അഷറഫ് സ്വാഗതവും പി. അബ്ദുള്ള നന്ദിയും പറഞ്ഞു.

NDR News
13 Oct 2024 05:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents