മുചുകുന്ന് കോളേജിൽ കൊലവിളി മുദ്രാവാക്യം
യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐയായിരുന്നു മുദ്രാവാക്യം വിളിച്ചത്

കോഴിക്കോട്: കോളജിൽ തിരഞ്ഞെടുപ്പിന് ശേഷം കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സംഭവം. 'ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍. ഇല്ലാതായത് ഓര്‍ക്കുന്നില്ലേ' എന്നായിരുന്നു മുദ്രാവാക്യം.
യുഡിഎസ്എഫ് വിദ്യാർഥി സംഘടനാ പ്രവർത്തകർക്ക് നേരെയായിരുന്നു ഡിവൈഎഫ്ഐ യുടെ മുദ്രാവാക്യം.ആദ്യമായാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ യുഡിഎസ്എഫ് അഞ്ചു സീറ്റുകൾ വിജയിച്ചത്. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.
വർഷങ്ങളായി എസ്എഫ്ഐക്ക് സ്വാധീനമുള്ള കോളജിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു വിജയം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസിന്റെ മുന്നിൽ വെച്ചായിരുന്നു മുദ്രാവാക്യം വിളി നടന്നത്.