headerlogo
politics

ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു: ഗോവിന്ദൻ

ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല

 ഗവർണറെ ഉപയോഗിച്ച് കേന്ദ്രം കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു: ഗോവിന്ദൻ
avatar image

NDR News

12 Oct 2024 07:05 AM

തിരുവനന്തപുരം: ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു, കേരളത്തെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.  പ്രധാന മന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണ്. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരും.

       ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല.  ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനെക്കാൾ വലിയ ഭയപ്പെടുത്തൽ കേരളം മുൻപും കണ്ടിട്ടുണ്ട്. സർവ്വകലാശാലകളിൽ തകർക്കാനുള്ള ഗവർണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ സർവ്വകലാശാല ചരിത്ര വിജയം. ഗവർണർ ഇപ്പോൾ സ്വർണക്കടത്ത് തടയേണ്ടത് കേരളമാണെന്ന് കരുതി ഇരിക്കുകയാണ്. എഡിജിപി എം ആർ അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആർഎസ്എസ് കൂടിക്കാഴ്ചയിൽ അടക്കം അന്വേഷണം നടക്കുന്നുണ്ട്. എഡിജിപിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു. എന്നാൽ അതിൽ അവസാനിക്കില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണ്. 

    അമാന അംബ്രെസ്ലെ പങ്കാളികൾ സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രതികളാണ്. എം കെ മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഗോോവിന്ദൻ കുറ്റപ്പെടുത്തി. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസംഗത്തിനെതിരെ എംവി ഗോവിന്ദൻ രംഗത്തെത്തി. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് കുഴൽനാടന്റെ ഭാഗത്ത് നിന്നുണ്ടായത്. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി കുഴൽനാടൻ മാറി. കുഴൽനാടൻ ഇനിയും ചരിത്രം പഠിക്കാനുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.  

 

 

NDR News
12 Oct 2024 07:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents