ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് ഒറ്റപ്പെടുമെന്ന പേടി വേണ്ട - കെ.എം ഷാജി
രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ ജീവിതത്തിൻ്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു

നന്തി ബസാർ: ആത്മാർത്ഥമായി സമൂഹത്തിൽ പ്രവർത്തിക്കുന്നവർക്ക് ഒറ്റപ്പെട്ടു പോകുമെന്ന് ഭീതി ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മൂടാടി പഞ്ചായത്ത് ലീഗ് ലീഡേഴ്സ് മീറ്റ് ഒരുക്കം പരിപാടി അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ ജീവിതത്തിൻ്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ബാഫക്കി തങ്ങളും സീതി സാഹിബും കാണിച്ചു തന്ന പാതയാണ് നല്ലത്. സംസ്ഥാന ലീഗ് സിക്രട്ടറി കൂടിയായ കെ.എം ഷാജി പറഞ്ഞു.
പ്രസിഡണ്ട് സി.കെ.അബുബക്കർ അദ്ധ്യക്ഷനായി. വിവിധ സെഷനിലായി മുജീബ്കാടേരി, ഇസ്മയിൽ മരുതേരി വിഷയങ്ങൾ അവതരിപ്പിച്ചു. സമദ് പൂക്കാട് (കോർഡിനേറ്റർ) , വി.പി. ഇബ്രാഹിംകുട്ടി, സി.ഹനീഫ, മുതുകുനി മുഹമ്മദലി, നബീൽ നന്തി, റഫീഖ് ഇയ്യത്ത്കുനി, അബ്ദു റഹ്മാൻ വർദ്, കാട്ടിൽ അബുബക്കർ, കെ.കെ.റിയാസ്, പി.കെ.മുഹമ്മദലി, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, കെ.പി.കരീം, ഇബ്രാഹിം മർവ്വ, സി.വി.മുനീർ, യു വി മാധവൻ, ഹംസ ഹാജി, പി.റഷീദ, പി.പി.കരീം, പി.ഇൻഷിദ, റഹ്മാൻ തടത്തിൽ, ആലിക്കുട്ടി ഹാജി, പി.കെ.ഹുസ്സൈൻ ഹാജി, എം സി .ഷറഫുദ്ദീൻ, എ.വി.സുഹൈൽ, തുഫൈൽ മുചുകുന്ന് സംസാരിച്ചു. റഷീദ് ഇടത്തിൽ സ്വാഗതവും, യു.കെ.ഹമീദ് നന്ദിയും പറഞ്ഞു. സിഫാദ് ഇല്ലത്ത് ഗാന്ധി സ്മൃതി അവതരിപ്പിച്ചു. പി.അഹമദ് ദാരിമി പ്രാർത്ഥന നടത്തി.