മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലാ പ്രസിഡൻ്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ബ്ലോക്ക് മഹിളാ കോൺഗ്രസ് സാഹസ് ക്യാമ്പ് ഇന്തിരാ ഭവനിൽ നടന്നു, ബ്ലോക്ക് പ്രസിഡന്റ് നളിനി നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. കാവിൽ പി. മാധവൻ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്രൻ എന്നിവർ ക്ലാസ് എടുത്തു.
സംസ്ഥാന നേതാക്കളായ രാധാ ഹരിദാസ്, വനജ, ബേബി പയ്യാനക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഗിരിജ മനത്താനത്ത്, പ്രേമ ബാലകൃഷ്ണൻ രജ്ജിനി, ഡി.സി.സി. ജനറൽ സെക്രട്ടറി അശോകൻ, മണ്ഡലം പ്രസിഡൻ്റുമാരായ അനീഷ്, ശശി ഉട്ടേരി, ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ.പി. ശോഭിഷ്, മഹിള മണ്ഡലം പ്രസിഡൻ്റുമാരായ പ്രസന്നകുമാരി, സുലോജന, രാധ, ജോജി, സുജാത പി.പി. എന്നിവർ ആശംസ അർപ്പിച്ചു.
സി.പി.എമ്മിൽ നിന്ന് പാർട്ടിയിൽ ചേർന്ന മഹിളകളെ ജില്ലാ പ്രസിഡൻ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാമള, വിവിധ മണ്ഡലം പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.