അത്തോളിയിൽ പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യോഗം നടത്തിയത്
അത്തോളി :ഡി വൈ എഫ് ഐ അത്തോളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് സമര നായകനും ജീവിക്കുന്ന രക്ത സാക്ഷിയുമായിരുന്ന പുഷ്പൻ അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിന് മുന്നോടിയായി ടൗണിൽ മൗന ജാഥ നടത്തി. മേഖലാ പ്രസിഡന്റ് ഇ എം ജിതിൻ അധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി അനൂപ് വേളൂർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോ സെക്രട്ടറി എസ്.ബി അക്ഷയ്, ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മറ്റി അംഗം പി എം ഷാജി, ജയകൃഷ്ണൻ എം, എം ലക്ഷ്മി എന്നിവർ പ്രസംഗിച്ചു .