ഗാന്ധിയെ മറക്കുന്ന ഭാരതം; ഗാന്ധി സന്ദേശ യാത്ര സംഘടിപ്പിച്ചു
പൂക്കാട് കലാലയം പ്രസിഡൻ്റും സാഹിത്യകാരനുമായ യു.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നാഷണൽ ജനതാദളിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ 'ഗാന്ധിയെ മറക്കുന്ന ഭാരതം' എന്ന പേരിൽ ഗാന്ധി സന്ദേശ യാത്ര നടത്തി. പൂക്കാട് ക്വിറ്റ് ഇന്ത്യാ സ്മാരകത്തിനു സമീപം പൂക്കാട് കലാലയം പ്രസിഡൻ്റും സാഹിത്യകാരനുമായ യു.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് കുമാർ അദ്ധ്യക്ഷനായി.
നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്, യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് യൂസഫലി മടവൂർ, കോൺഗ്രസ് നേതാവ് ഉണ്ണിക്കൃഷ്ണൻ പൂക്കാട്, നാഷണൽ ജനതാദൾ ജില്ലാ പ്രസിഡൻ്റ് പി.പി. അഷറഫ്, സെക്രട്ടറി പി. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ടി.കെ. കുഞ്ഞിക്കണാരൻ, ശശിധരൻ പുലരി, കെ. കുഞ്ഞിമോൻ, കെ. ഉമ്മർ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തിനു സമീപം സമാപന യോഗം സർവോദയ സംഘം സംസ്ഥാന പ്രസിഡൻ്റ് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു.