headerlogo
politics

അൻവറിനെതിരെ നടപടിയെടുത്തത് ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റാൻ; സി.പി.എ. അസീസ്

സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു

 അൻവറിനെതിരെ നടപടിയെടുത്തത് ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റാൻ; സി.പി.എ. അസീസ്
avatar image

NDR News

01 Oct 2024 06:13 PM

പേരാമ്പ്ര: സി.പി.എം. - ബി.ജെ.പി. രഹസ്യ ബാന്ധവം തുറന്നു പറഞ്ഞ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ സി.പി.എം. നടപടി എടുത്തത് ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റാനാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയ്ക്കെതിരെ പോരാടിയ ഭരണ കർത്താവായിരുന്നു സി.എച്ച്. മുഹമ്മദ്കോയയെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

     പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി. 

     വി.വി.എം. ബഷീർ, കെ.എം. മുഹമ്മദ്‌, കെ. റഫീഖ്, എം.പി. അമ്മത്, സി. നാസർ, കെ.എം. മുഹമ്മദ്‌, കെ.എം. സക്കറിയ, എൻ.കെ. അഷ്‌റഫ്‌, പി.പി.കെ. അബ്ദുള്ള, കെ.എം. അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.

NDR News
01 Oct 2024 06:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents