headerlogo
politics

മേപ്പയൂരിൽ ഷഹബാസ് അമനെ വനിതാ ലീഗ് അനുമോദിച്ചു

പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് ഉപഹാരം കൈമാറി

 മേപ്പയൂരിൽ ഷഹബാസ് അമനെ വനിതാ ലീഗ് അനുമോദിച്ചു
avatar image

NDR News

29 Sep 2024 07:11 PM

മേപ്പയൂർ: സബ് ജൂനിയർ ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അനുമോദിച്ചു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അമന് ഉപഹാരം കൈമാറി.  

      പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് സറീന ഒളോറ അദ്ധ്യക്ഷയായി. റാബിയ എടത്തിക്കണ്ടി, ബുഷറ മുല്ലശ്ശേരി, പി. അസ്ന, പി.കെ. ജുബൈരിയ, എൻ.കെ. സാബിറ, എസ്.പി. സക്കീന, വി.എം. സമീറ, പുതിയോട്ടിൽ റസീന എന്നിവർ സംസാരിച്ചു.

NDR News
29 Sep 2024 07:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents