headerlogo
politics

സബ് ജൂനിയർ ജൂഡോ മത്സരത്തിൽ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു

പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് മൊമെൻ്റൊ കൈമാറി

 സബ് ജൂനിയർ ജൂഡോ മത്സരത്തിൽ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു
avatar image

NDR News

27 Sep 2024 05:39 PM

മേപ്പയൂർ: സബ് ജൂനിയർ (35 കെ.ജി.) ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം. യു.പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയൂർ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റി അനുമോദിച്ചു. 

     മേപ്പയൂരിലെ എൻ.കെ. നജീബിൻ്റെയും സാബിറയുടെയും മകനാണ് അമൻ. മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെൻ്റൊ കൈമാറി. 

     പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്നാൻ, മുഹമ്മദ് അദിൽ എന്നിവർ പങ്കെടുത്തു.

NDR News
27 Sep 2024 05:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents