headerlogo
politics

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് മാഫിയാ കേന്ദ്രമാകുന്നു; കെ. ബാലനാരായണൻ

ഇരിങ്ങത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു

 മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് മാഫിയാ കേന്ദ്രമാകുന്നു; കെ. ബാലനാരായണൻ
avatar image

NDR News

25 Sep 2024 09:27 AM

മേപ്പയൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് മാഫിയാ കേന്ദ്രമാകുന്നുവെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ കൊള്ളക്കാരെയും കള്ളക്കടത്തു മാഫിയക്കാരെയും സംരക്ഷിക്കുകയാണെന്നും യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ. ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എൽ.എയെ തള്ളി ആരോപണ വിധേയരായ പി. ശശി എ.ഡി.ജി.പി. അജിത് കുമാർ എന്നിവരെ സംരക്ഷിക്കുകയാണെന്നും, തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ പൂർണ ഒത്താശയോടെയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങത്ത് കല്ലുംപുറത്ത് വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

      ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. അശോകൻ, നിജേഷ് അരവിന്ദ്, നളിനി നല്ലൂർ, കെ.പി. വേണുഗോപാൽ, എം.പി. ബാലൻ, എ.കെ. കുട്ടികുട്ടിക്കൃഷ്ണൻ, വി.വി. അമ്മത്, ശ്രീനിലയം വിജയൻ, ജിഷ കിഴക്കെ മാടായി, സി.എം. ബാബു എന്നിവർ സംസാരിച്ചു. പി.പി. റഫീഖ് സ്വാഗതവും കെ. അഷറഫ് നന്ദിയും പറഞ്ഞു. 

      നേരത്തെ നടന്ന പ്രകടനത്തിന് പി.കെ. അനീഷ്, എടത്തിൽ ശിവൻ, ടി കെ. ഗോപാലൻ, കെ.പി. അബ്ദുറഹിമാൻ, ടി.പി. നാരായണൻ, ഇ. രാമചന്ദ്രൻ, കെ.വി. രജിത, പി.കെ. ബീന, ആദിൽ മുണ്ടിയത്ത്, ലതേഷ് പുതിയടുത്ത്, റിൻജുരാജ് എന്നിവർ നേതൃത്വം നൽകി.

NDR News
25 Sep 2024 09:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents