headerlogo
politics

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു

സംസ്ഥാനത്ത് സിപിഐഎമ്മിനെ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവ്

 മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു
avatar image

NDR News

21 Sep 2024 12:55 PM

എറണാകുളം: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് അന്തരിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ്. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

      1946ൽ തൻ്റെ 17ാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. എറണാകുളത്ത് തൊഴിലാളി വർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു . തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചി രാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്‌റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിൽ. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽ

     എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിൻ്റെയും മറിയം മാത്യുവിൻ്റെയും മകനായി 1929 ജൂൺ 15ന് ജനനം. മാടമാക്കൽ മാത്യു ലോറൻസ് ആണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോൺ, ആഞ്ജില മാർഗരറ്റ്, ലാസർ പരേതരായ ജോർജ്ജ്, ഫ്രാൻസിസ് എന്നിവർ സഹോദരങ്ങളാണ്. എറണാകുളം സെൻ്റ് ആൽബർട്ട് സ്‌കൂൾ, മുനവുറൽ ഇസ്‌ലാം സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ലോറൻസ് പത്താം തരം വരെ പഠിച്ചു.


:

NDR News
21 Sep 2024 12:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents