headerlogo
politics

ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം; അഡ്വ. പി. കുൽസു

വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയർ പരിശീലന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു ഉദ്ഘാടനം ചെയ്തു

 ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം; അഡ്വ. പി. കുൽസു
avatar image

NDR News

19 Sep 2024 08:07 PM

മേപ്പയൂർ: ദുരന്തമുഖത്ത് വനിതാ സന്നദ്ധ സേനാംഗങ്ങളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇക്കാര്യം വയനാട് ഉൾപ്പെടെയുള്ള ദുരിത മേഖലകളിൽ ബോധ്യപ്പെട്ടതാണെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു പറഞ്ഞു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയർ പരിശീലന ക്യാമ്പ് മേപ്പയൂർ ടി.കെ. കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

      മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അദ്ധ്യക്ഷയായി. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ്‌ എ. ആമിന മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഫീദ തസ്‌നി വിഷയമവതരിപ്പിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി. കുഞ്ഞമ്മദ്, സെക്രട്ടറി സി.പി.എ. അസീസ്, ഹരിത ജില്ലാ ജനറൽ സെക്രട്ടറി റീമ മറിയം, ആർ.കെ. മുനീർ, ടി.കെ.എ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, സൗഫി താഴെക്കണ്ടി, വഹീദ പാറേമ്മൽ, വി.പി. റിയാസ് സലാം, പുതുക്കുടി അബ്ദുറഹ്മാൻ, ശിഹാബ് കന്നാട്ടി, എം.എം അഷ്‌റഫ്‌, സൽമ നൻ മനക്കണ്ടി, കെ. ആയിഷ, കെ.പി. റസാഖ്, പി.കെ. റഹീം, സക്കീന എ.വി., ആയിഷ എം.എം., സീനത്ത് തറമ്മൽ, ഫാത്തിമത്ത് സുഹറ, സാബിറ കീഴരിയൂർ, സീനത്ത് വടക്കയിൽ, പി. കുഞ്ഞയിഷ എന്നിവർ സംസാരിച്ചു. ശംസുദ്ധീൻ, സൗദ ബീവി, സഈദ് അയനിക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

      ഫസ്റ്റ് എയ്ഡ്, പാലിയറ്റീവ്, ട്രോമ കെയർ പരിശീലനം, കൗൺസിലിംഗ്, മ്യതദേഹ പരിപാലനം, വർക്ക് ഔട്ട് എന്നിവയിൽ ക്ലാസ് നൽകി നിരന്തര പരിശീലനത്തിലൂടെ ഊർജസ്വലരും സേവന സന്നദ്ധരുമായ വളണ്ടിയർ ടീമിനെ രൂപപ്പെടുത്തുകയാണ് ട്രൈനിംഗ് ക്യാമ്പിൻ്റെ ലക്ഷ്യം. തുടർ പരിശീലനം പൂർത്തിയാക്കുന്നതോടു കൂടി വളണ്ടിയർ ടീമിന് പ്രത്യേക എംബ്ലം, പേര്, യൂണിഫോം എന്നിവ നൽകി ഒരു പ്രൊഫഷണൽ ടീമിനെ സജ്ജമാക്കും.

NDR News
19 Sep 2024 08:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents