headerlogo
politics

മന്ദങ്കാവിൽ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. ബാലൻ യോഗം ഉദ്ഘാടനം ചെയ്തു

 മന്ദങ്കാവിൽ കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
avatar image

NDR News

14 Sep 2024 10:25 AM

നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് വാർഡ് 13 (മന്ദങ്കാവ്) പുനഃസംഘടനാ യോഗം ചേർന്നു. മണ്ഡലം വൈസ് പ്രസിഡൻ്റ് കെ. ബാലൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് ബഷീർ കണിശൻ അദ്ധ്യക്ഷത വഹിച്ചു.

      യോഗത്തിൽ നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ടി. മിഷാലിനെ കൊളോറത്ത് നാരായണൻ ഷാളണിയിച്ച് ആദരിച്ചു. ബൂത്ത് പ്രസിഡൻ്റ് എം.കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നുസ്റത്ത് ബഷീർ, കെ. പ്രകാശൻ, റഫീഖ് പുനത്തിൽ, ഗിരീഷ് ഇടുവാട്ട്, കെ.എസ്.യു. മണ്ഡലം പ്രസിഡൻ്റ് അമൽഹാദി, സത്യവതി, നാജിൽ എന്നിവർ സംസാരിച്ചു. 

      ചെളിക്കുളമായ അക്വഡക്ട് - ചാലിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി പഞ്ചായത്ത് അധികൃതരോടാവശ്യപ്പെട്ടു. പുതിയ വാർഡ് കമ്മിറ്റി ഭാരവാഹികളായി അജ്മൽ ടി. (പ്രസിഡൻ്റ്), റഫീഖ് പുനത്തിൽ (ജനറൽ സെക്രട്ടറി), കുഞ്ഞായി സി.കെ. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

NDR News
14 Sep 2024 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents