headerlogo
politics

മേപ്പയൂരിൽ കോൺഗ്രസ് കമ്മിറ്റി തീപ്പന്തമേന്തി നൈറ്റ് മാർച്ച് നടത്തി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ കോൺഗ്രസ് കമ്മിറ്റി തീപ്പന്തമേന്തി നൈറ്റ് മാർച്ച് നടത്തി
avatar image

NDR News

12 Sep 2024 08:48 PM

മേപ്പയൂർ: രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപ്പന്തമേന്തി നൈറ്റ് മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

     മണ്ഡലം പ്രസിഡൻ്റ് പി.കെ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാൽ, സി.പി. നാരായണൻ, പ്രസന്നകുമാരി ചൂരപ്പറ്റ, പറമ്പാട്ട് സുധാകരൻ, കെ.കെ. അനുരാഗ്, എം.എം. അർഷിന എന്നിവർ സംസാരിച്ചു. 

     ഷബീർ ജന്നത്ത്, സി.എം. ബാബു, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, റിഞ്ചു രാജ് എടവന, ബിജു കുനിയിൽ, ടി.കെ. അബ്ദുറഹിമാൻ, എം.വി. ചന്ദ്രൻ, ആർ.കെ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

NDR News
12 Sep 2024 08:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents