പയ്യോളിയിൽ കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ ഓണക്കിറ്റ് വിതരണം ചെയ്തു
ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു

പയ്യോളി: സ്വർണ്ണ കടത്തിനും അരാജകത്വത്തിനും കൂട്ട് നിന്നതിലൂടെ പിണറായി സർക്കാർ സിപിഎമ്മിനെ കമ്മീഷൻ പാർട്ടി ഓഫ് ഇന്ത്യയായി മാറ്റിയെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാർ. പയ്യോളിയിൽ കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, പടന്നയിൽ പ്രഭാകരൻ, കെ.ടി. വിനോദൻ, അൻവർ കായിരിക്കണ്ടി, പി. ബാലകൃഷ്ണൻ, സബീഷ് കുന്നങ്ങോത്ത്, പി.എം. ഹരിദാസ്, കമല ആർ. പണിക്കർ, എടക്കുടി ബാബു, പി. രാജേഷ്, സി.എം. ഗീത, സി.കെ. ഷഹനാസ്, എം.പി. സുധീഷ്, പി. രാമചന്ദ്രൻ നായർ, ടി.എൻ.എസ്. ബാബു, ഒ.ടി. ശ്രീനിവാസൻ, മായനാരി സുരേന്ദ്രൻ, കെ.ഇ. രാധാകൃഷ്ണൻ, ടി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ടി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മുതുവന വീട്ടിൽ ബാബു സ്വാഗതവും, എം.കെ. മുകുന്ദൻ നന്ദിയും രേഖപ്പെടുത്തി.