headerlogo
politics

പോലീസ് തന്നെ വേട്ടക്കാരായി മാറി: സാജിദ് നടുവണ്ണൂർ

ബാലുശ്ശേരിയിൽ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

 പോലീസ് തന്നെ വേട്ടക്കാരായി മാറി: സാജിദ് നടുവണ്ണൂർ
avatar image

NDR News

07 Sep 2024 09:17 PM

ബാലുശ്ശേരി: കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുസ്‌ലിം യൂത്ത്‌ ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

       ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള പോലീസ് തന്നെ വേട്ടക്കാരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം, സ്വർണ്ണക്കടത്ത്, തട്ടികൊണ്ട് പോകൽ, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണന്നും, സാധാരണക്കാർക്ക് സ്വൈര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയിൽ ആഭ്യന്തര വകുപ്പ് മാറിയത് അതീവ ഗൗരവമെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി സ്റ്റേഷൻ പരിധിയിലെ വ്യവസായി ആട്ടൂർ മുഹമ്മദ്‌ എന്ന വ്യവസായിയുടെ തിരോധാനത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

      നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എച്ച്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ നിസാർ ചേലേരി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. ഷക്കീർ, അബ്ദുസമദ് പുനത്ത്, സൈഫുള്ള പാലോളി, എം.പി. ഹസ്സൻ കോയ, ഇ.പി. ലത്തീഫ്, അസീസ് പനായി, ബഷീർ മറയത്തിങ്കൽ,ഫസൽ കൂനഞ്ചേരി, ഫൈസൽ എരോത്ത്, നൗഫൽ തലയാട്, തസ്‌ലീ കാവിൽ, സുഹാജ് നടുവണ്ണൂർ, ഷാബിൽ എടത്തിൽ, വിനോദ് പൂനത്ത് എന്നിവർ സംസാരിച്ചു. 

      ജറീഷ് എലങ്കമൽ, സുഹാജ് നടുവണ്ണൂർ, ലബീബ് മുഹ്സിൻ, ജാഫർ അത്തോളി, റിയാസ് പാലാംതല, ആരിഫ് വീര്യമ്പ്രം അദിബ് നെരോത്ത്, സഫേദ് പാലോളി, സവാദ് പൂനത്ത്, ഉമർ ബിൻ ഖാലിദ്, വി.കെ.സി. റഹീം, ജുനൈദ് നെരോത്ത്, അനസ് അൻവർ നേതൃത്വം നൽകി.

NDR News
07 Sep 2024 09:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents