പോലീസിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ കമ്മീഷനെ വെക്കേണ്ടി വരും; സി.പി.എ. അസീസ്
യൂത്ത് ലീഗ് പേരാമ്പ്ര ഡി.വൈ.എസ്.പി. ഓഫീസ് മാർച്ച് നടത്തി
പേരാമ്പ്ര: സമകാലിക കേരളത്തിൽ ആഭ്യന്തര വകുപ്പിൽ നിന്നും പുറത്തുവരുന്ന വിഷയങ്ങളിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സമൂഹത്തിന്റെ മുമ്പിൽ തുറന്നു കാട്ടാൻ ഹേമ കമ്മീഷൻ മാതൃകയിൽ പോലീസിലും ഒരു കമ്മീഷനെ വെക്കേണ്ടി വരുമെന്ന് കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഡി.വൈ.എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥർ ക്രമസമാധാനം കൈകാര്യം ചെയ്യുമ്പോൾ നാട്ടിലെ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സലിം മിലാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. മുഹമ്മദ്, വി.പി. റിയാസ് സലാം, ഇ. ഷാഹി, കെ.പി. റസാഖ്, സത്താർ കീഴരിയൂർ, സി.കെ. ജറീഷ്, ആർ.കെ. മുഹമ്മദ്, സി.കെ. ഹാഫിസ്, ദിൽഷാദ് കുന്നിക്കൽ, എം.കെ. ഫസലു റഹ്മാൻ, പി.കെ. റഷീദ്, കെ. കുഞ്ഞലവി, മൊയ്തി കക്കിനിക്കണ്ടി
എന്നിവർ സംസാരിച്ചു.
മാർച്ചിന് നിഷാദ് ആർ.എം., സിദ്ധീഖ് തൊണ്ടിയിൽ, പി.സി. സാദത്ത്, സജീർ വണ്ണാൻ കണ്ടി, എൻ.കെ. ഹാരിസ്, നജീബ് അരീക്കൽ, സഈദ് അയനിക്കൽ, ഷബീർ ചാലിൽ, ഉബൈദ് കുട്ടോത്ത്, അഫ്സൽ അൽസഫ, പി.ടി. മുഹമ്മദ് ഷാഫി, അഫ്നാസ് തുറയൂർ, യാസർ കക്കാട്, ശംസുദ്ധീൻ മരുതേരി, വി.കെ. അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.