headerlogo
politics

ജനാധിപത്യത്തിൽ ജനമാണ് ശക്തിയെന്ന് സി.പി.എം. മനസ്സിലാക്കണം; ഷാഫി പറമ്പിൽ എം.പി.

മേപ്പയൂർ യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു

 ജനാധിപത്യത്തിൽ ജനമാണ് ശക്തിയെന്ന് സി.പി.എം. മനസ്സിലാക്കണം; ഷാഫി പറമ്പിൽ എം.പി.
avatar image

NDR News

05 Sep 2024 08:05 PM

മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ നിർദ്ദേശ പ്രകാരം അട്ടിമറിച്ച സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കുന്നതോടൊപ്പം ജനാധിപത്യത്തിൽ ജനമാണ് ശക്തിയെന്ന് സി.പി.എം. മനസ്സിലാക്കണമെന്നും, പിഞ്ചു മനസ്സിനുള്ളിലെ ജനാധിപത്യ ബോധം തല്ലി തകർക്കുന്ന അദ്ധ്യാപകൻ നാടിന് ശാപമായി മാറുമെന്നും ഷാഫി പറമ്പിൽ സൂചിപ്പിച്ചു. മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി മേപ്പയൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

      മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. കൺവീനർ എം.കെ. അബ്ദുറഹിമാൻ സ്വാഗതവും, എം.എം. അഷറഫ് നന്ദിയും പറഞ്ഞു. വി.പി. ദുൽഖിഫിൽ, സി.പി.എ. അസീസ്, മുനീർ എരവത്ത്, ഇ. അശോകൻ, ടി.കെ.എ. ലത്തീഫ്, കെ.പി. രാമചന്ദ്രൻ, എ.വി. അബ്ദുള്ള, പി.കെ. അനീഷ്, കന്മന അബ്ദുറഹിമാൻ, കെ.പി. വേണു ഗോപാൽ, സി.എം. ബാബു സംസാരിച്ചു.

      സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എസ്.എഫ്. വിദ്യാർത്ഥികളായ ജസിം, റിഫ, ഹിബനുശ്രീ, ഹിബ ഫാത്തിമ, അമാൻ, സഹല, മലാലറജദ്, നിഷ് മൽ, അബ്ദുൽ നെയിം എന്നിവരെ ഷാഫി പറമ്പിൽ എം.പി ഷാളണിയിച്ച് അനുമോദിച്ചു.

NDR News
05 Sep 2024 08:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents