അദ്ധ്യാപക ദിനത്തിൽ ആവളയിലെ പ്രിയ അദ്ധ്യാപകർക്ക് കോൺഗ്രസിൻ്റെ സ്നേഹാദരം
മേയന ഭാസ്കരൻ നമ്പ്യാർ, പെരിഞ്ചേരി ഇബ്രായി മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്
ആവള: ആവള കുട്ടോത്ത് ഗവ. ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകനും ആവളയിലെ പൊതു കാര്യ പ്രസക്തനുമായ മേയന ഭാസ്കരൻ നമ്പ്യാർ, വോളിമ്പോൾ രംഗത്ത് ആവളയുടെ അഭിമാന താരം തിരുവള്ളൂർ ബാവുപ്പാറ എം.ൽ.പി. സ്കൂൾ അദ്ധ്യാപകൻ പെരിഞ്ചേരി ഇബ്രായി മാസ്റ്റർ എന്നിവരെ അദ്ധ്യാപകദിനത്തിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വിജയൻ ആവള ഷാൾ അണിയിച്ചു. നളിനി നല്ലൂർ, ഷാഫി ഇ. ആവള, രാജൻ കെ.എം., സുജീഷ് നല്ലൂർ, കുപ്പ എം.കെ., ശ്രീധരൻ ടി.കെ. തുടങ്ങിയവർ സംബന്ധിച്ചു.