headerlogo
politics

മുഖ്യമന്ത്രി പിണറായി രാജിവെയ്ക്കുക; മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ജില്ലാ ജനറൽ സെക്രട്ടറി മുനീർ എരവത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു

 മുഖ്യമന്ത്രി പിണറായി രാജിവെയ്ക്കുക; മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
avatar image

NDR News

03 Sep 2024 08:09 PM

മേപ്പയൂർ: ഉപജാപക സംഘത്തിൻ്റെയും കൊള്ളക്കാരുടെയും നായകനായി വിലസുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മുനീർ എരവത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

      മണ്ഡലം പ്രസിഡൻ്റ് പി.കെ. അനീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, സി.എം. ബാബു, ടി.കെ. അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ, സുധാകരൻ പറമ്പാട്ട്, ശ്രീനിലയം വിജയൻ, എ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

     എടയിലാട്ട് ഉണ്ണികൃഷ്ണൻ, അശോകൻ പെരുമ്പട്ടാട്ട്, രവീന്ദ്രൻ വള്ളിൽ, ബിജു കുനിയിൽ, രാജേഷ് കൂനിയത്ത്, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ. അനുരാഗ്, പി.കെ. രാഘവൻ, കെ.എം. ശ്യാമള, റിൻജു രാജ് എടവന എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

NDR News
03 Sep 2024 08:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents