headerlogo
politics

സർക്കാറിന് താല്പര്യം കള്ളക്കടത്തിലും, സ്വർണ്ണം പൊട്ടിക്കലിലും; അഡ്വ. കെ. പ്രവീൺ കുമാർ

എം.എൽ.എ. ഓഫീസ് മാർച്ച് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

 സർക്കാറിന് താല്പര്യം കള്ളക്കടത്തിലും, സ്വർണ്ണം പൊട്ടിക്കലിലും; അഡ്വ. കെ. പ്രവീൺ കുമാർ
avatar image

NDR News

02 Sep 2024 07:15 PM

പേരാമ്പ്ര: പിണറായി സർക്കാറിന് താല്പര്യം കള്ളക്കടത്തിലും, സ്വർണ്ണം പൊട്ടിക്കലിലുമാണെന്നും ജനങ്ങളെ ബാധിക്കുന്ന റോഡ് വിഷയത്തിലൊന്നും അവർക്ക് താല്പര്യമില്ലെന്നും അതിന്റെ ബാഹ്യ പ്രകടനമാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ടുവർഷക്കാലമായി ജനങ്ങൾ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കാൻ വേണ്ടി മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ്. സായുക്ത സമര സമിതി നടത്തിയ പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണന്റെ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

       സ്വർണ്ണം പൊട്ടിക്കലും, കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ശാപമാണെന്നും തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ സൂചിപ്പിച്ചു. അതുപോലെ സ്ഥലം എം.എൽ.എ. ടി.പി. രാമക്യഷ്ണൻ തന്റെ തറവാട് ഉൾക്കൊളളുന്ന കീഴരിയൂരിലെയും, മേപ്പയൂരിലെയും ജനങ്ങളെ യു.ഡി.എഫ്. സമരങ്ങളുടെ തലേ ദിവസം പത്ര പ്രസ്താവന നടത്തി കബളിപ്പിക്കുകയാണെന്നും, തുടർന്നുള്ള നാളുകളിൽ പ്രസ്താവനയല്ല പ്രവർത്തനമാണ് നടക്കേണ്ടതെന്നും, മേപ്പയൂർ - നെല്ല്യാടി - കൊല്ലം റോഡിൽ ഉടൻ തന്നെ നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും, 140 മണ്ഡലങ്ങളേയും പ്രതിനിധീകരിക്കുന്ന എൽ.ഡി.എഫ്. കൺവീനർ കൂടിയായ എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അതിനു തയ്യാറാവുന്നില്ലെങ്കിൽ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി സമര നേതൃത്വം ഏറ്റെടുക്കുമെന്നും ടി.ടി. ഇസ്മായിൽ പറഞ്ഞു. 

      സമര സമിതി ചെയർമാൻകൂടിയായ മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. സമര സമിതി കൺവീനർ കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ടി.യു. സെനുദ്ദീൻ സ്വാഗതവും, മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കൺവീനർ എം.കെ. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട്, പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.കെ. ഇബ്രാഹിം, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ജെ.എസ്.എസ്. ജില്ലാ സെക്രട്ടറി കെ.എം. സുരേഷ് ബാബു, മേപ്പയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ്. കൺവീനർ ഇടത്തിൽ ശിവൻ സംസാരിച്ചു. 

      മാർച്ചിന് യു.ഡി.എഫ്. നേതാക്കളായ ഇ. അശോകൻ, രാജേഷ് കീഴരിയൂർ, കെ.പി. വേണുഗോപാൽ, എം.എം. അഷറഫ്, കെ.എം.എ. അസീസ്, പെരുമ്പട്ടാട്ട് അശോകൻ, സി.പി. നാരായണൻ, കുന്നുമ്മൽ അബ്ദുൽറസാഖ്, ടി.എ. സലാം, ആന്തേരി ഗോപാലകൃഷ്ണൻ, ചുക്കോത്ത് ബാലൻ നായർ, കീഴ്പോട്ട് പി. മൊയ്തി, കെ.പി. മൊയ്തി, ഇ.കെ. മുഹമ്മദ് ബഷീർ, സി.എം. ബാബു, മേപ്പയൂരിലെയും, കീഴരിയൂരിലെയും ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനിലയം വിജയൻ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, കെ.സി. രാജൻ, ഇ.എം. മനോജ്, സവിത നിരത്തിന്റെ മീത്തൽ, ജലജ കുറുമയിൽ മറ്റു യു.ഡി.എഫ്. നേതാക്കളായ ഇല്ലത്ത് അബ്ദുറഹിമാൻ, കീഴ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി. അബ്ദുൽ സലാം, ഒ.കെ. കുമാരൻ, ഷർമിന കോമത്ത്, എം. പ്രസന്നകുമാരി, അൻവർ കുന്നങ്ങാത്ത്, എം.കെ. ഫസലുറഹ്മാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, കെ.എം. ശ്യാമള, റിൻജുരാജ് എടവന എന്നിവർ നേതൃത്വം നൽകി.

NDR News
02 Sep 2024 07:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents