ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു; ഉള്ളിയേരി പട്ടണം ഇരുട്ടിൽ
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാഷണൽ ജനതാദൾ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
ഉള്ളിയേരി: ബാലുശ്ശേരി എം.എൽ.എ. സച്ചിൻ ദേവിൻ്റെ ഫണ്ട് ഉപയോഗിച്ച് ഉള്ളിയേരിയുടെ ഹൃദയ ഭാഗത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി കത്താതെ കിടക്കുന്നു. ഇതോടെ രാത്രിയായാൽ ഉള്ളിയേരി പട്ടണം ഇരുട്ടിലാണ്.
എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് ലൈറ്റ് കേടുപാടുകൾ തീർത്ത് പ്രവർത്തന യോഗ്യമാക്കണമെന്നും ടൗണിലെ വെള്ളക്കെട്ട് ശാശ്വത പരിഹാരം കാണുന്നതിനായ് ലക്ഷക്കണക്കിന് രൂപ മുടക്കി ഡ്രൈനേജ് നിർമ്മിച്ചെങ്കിലും വെള്ളക്കെട്ട് ഇപ്പോഴുമുണ്ടെന്നും ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ നാഷണൽ ജനതാദൾ ഇതിനെതിരെ സമര രംഗത്തിറങ്ങുമെന്നും നാഷണൽ ജനതാദൾ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ഗണേശൻ ഉള്ളിയേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു. രഘു കൂട്ടാലിട, ഗോപാലൻകുട്ടി നരയംകുളം, അനീഷ് നരയംകുളം, ബാബു എന്നിവർ സംസാരിച്ചു. ശശിധരൻ പുലരി നന്ദി രേഖപ്പെടുത്തി.