headerlogo
politics

തങ്കമല ഖനനം; തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി

മെമ്പർമാരുടെ നേതൃത്വത്തിൽ പയ്യോളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

 തങ്കമല ഖനനം; തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി
avatar image

NDR News

30 Aug 2024 06:38 PM

തുറയൂർ: പ്രകൃതി ചൂഷണം ചെയ്ത് തങ്കമലയിൽ നടത്തുന്ന അനധികൃത ഖനനം നടത്തുന്നത് സന്ദർശിച്ച യു.ഡി.എഫ്. ജനപ്രതിനിധികൾക്കെതിരെ ആക്രമണം നടത്തിയതിലും കള്ള കേസിൽ കുടുക്കിയതിലും പ്രതിഷേധിച്ച് യു.ഡി.എഫ്. മെമ്പർമാർ ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

      മെമ്പർമാരായ എ.കെ. കുട്ടികൃഷ്ണൻ, കുറ്റിയിൽ അബ്ദുൽ റസാഖ്, സി.എ. നൗഷാദ്, ജിഷ കെ.എം, ശ്രീകല എന്നിവരാണ് തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി യോഗത്തിൽ നിന്നും ഇറങ്ങിപോയി പ്രതിഷേധിച്ചു. കള്ളകേസ് കൊടുക്കാൻ കൂട്ട് നിന്ന പഞ്ചായത്ത്‌ പ്രസിഡൻ്റിൻ്റെയും കള്ള സാക്ഷി പറഞ്ഞ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിൽ പ്രകടനം നടത്തുകയും ചെയ്തു.

NDR News
30 Aug 2024 06:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents