headerlogo
politics

മേപ്പയൂരിൽ രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു

സംസ്ഥാന സെക്രട്ടറി എ. രബിജ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധം സംഘടിപ്പിച്ചു
avatar image

NDR News

28 Aug 2024 07:56 PM

മേപ്പയൂർ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ രാഷ്ട്രീയ മഹിളാ ജനതദൾ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ് നടത്തി. 

       രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി എ. രബിജ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.കെ. നിഷിത അദ്ധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. മോനിഷ, എം.കെ. സതി, പി. രമാദേവി, മിനി അശോകൻ, പ്രീതി, ലിൻസ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

      പ്രതിഷേധ പ്രകടനത്തിന് കെ.കെ. ഷൈനി, ഷെറിൻ ലോഹ്യ, പ്രിയ പുത്തലത്ത്, ജസ് ല നൗഷാദ്, വി.പി. സുബിന, ശ്യാമ ഓടയിൽ, കെ.കെ. ശ്രീജില, നിഷില, അശ്വതി എന്നിവർ നേതൃത്വം നൽകി.

NDR News
28 Aug 2024 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents