headerlogo
politics

തങ്കമലയിലെ അശാസ്ത്രീയ ഖനനം; സി.പി.ഐ.എം. അനിശ്ചിത കാല റിലേ നിരാഹാരം ആറു ദിവസം പിന്നിട്ടു

സമരത്തിൽ നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

 തങ്കമലയിലെ അശാസ്ത്രീയ ഖനനം; സി.പി.ഐ.എം. അനിശ്ചിത കാല റിലേ നിരാഹാരം ആറു ദിവസം പിന്നിട്ടു
avatar image

NDR News

20 Aug 2024 09:46 PM

മേപ്പയൂർ: തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കുന്നതിനായി സി.പി.ഐ.എമ്മിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല റിലേ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു. ആഗസ്റ്റ് 15ന് സി.പി.ഐ.എം. പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിരവധി നേതാക്കളും പ്രവർത്തകരും ഭാഗമായി.

      തുറയൂർ, മേപ്പയൂർ ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന തങ്കമല ക്വാറിയിൽ ജനരോക്ഷം വകവെക്കാതെ ഖനനം തുടരുകയാണ്. ഇതോടെയാണ് സി.പി.ഐ.എം. നേതൃത്വത്തിൽ റിലേ നിരാഹാരം ഉൾപ്പെടെയുള്ള സമര നടപടികളിലേക്ക് കടന്നത്.

      ആറാം ദിവസത്തെ സമരത്തിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദിപിന, കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ അമൽസരാഗ, കുയിമ്പിൽ വാർഡ് മെമ്പർ ഫൗസിയ, കിഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ടി. അമ്മത്, കൊറവട്ട ബ്രാഞ്ച് അംഗം രജിന, ആക്കുവയൽ ബ്രാഞ്ച് അംഗം ഷിംന തുറയുർ എന്നിവർ പങ്കെടുത്തു.

       വൈകീട്ട് മുതൽ ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി.കെ. പ്രദീപ്, പുള്ളിയത്തറ ബ്രാഞ്ച് അംഗം സുകേഷ്, കീരങ്കൈ ബ്രാഞ്ച് അംഗം ദിലീഷ് ടി.എം., തുറയൂർ ടൗൺ ബ്രാഞ്ച് അംഗം രാഗേഷ്, ചുരക്കാട് ബ്രാഞ്ച് അംഗങ്ങളായ ബാബു, ശ്രീധരൻ കുണ്ടു നടക്കൽ എന്നിവരും സമരത്തിൻ്റെ ഭാഗമായി.

NDR News
20 Aug 2024 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents