headerlogo
politics

തങ്കമല ക്വാറി ലൈസൻസ് റദ്ദ് ചെയ്യണം; യു.ഡി.എഫ്. ജനപക്ഷ പ്രക്ഷോഭം ആഗസ്റ്റ് 22 ന്

യോഗത്തിൽ ടി.യു. സൈനുദീൻ അദ്ധ്യക്ഷത വഹിച്ചു

 തങ്കമല ക്വാറി ലൈസൻസ് റദ്ദ് ചെയ്യണം; യു.ഡി.എഫ്. ജനപക്ഷ പ്രക്ഷോഭം ആഗസ്റ്റ് 22 ന്
avatar image

NDR News

19 Aug 2024 09:25 PM

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ അടിയന്തരമായി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 ന് കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ കീഴരിയൂർ സെൻ്ററിൽ ജനപക്ഷ പ്രക്ഷോഭം നടത്തും.

      തങ്കമലയുടെ ചുറ്റുപാടിൽ താമസിക്കുന്നവർ ഭയചികിതരാണ്. ഖനനം മൂലം രൂപപ്പെട്ട അഗാധ ഗർത്തങ്ങളിൽ ജലം നിറഞ്ഞു നിൽക്കുന്നുണ്ട്. മലയും മണ്ണും ജലവും പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തിയാൽ ഭീകരമായ ദുരന്തം ഇവിടെയുമുണ്ടാവും. ഇത്തരമൊരു സാഹചര്യത്തിൽ പഞ്ചായത്ത് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ റദ്ദ് ചെയ്യണം. 

      ഭരണത്തെ നിയന്ത്രിക്കുന്ന സി.പി.ഐ.എം. രാഷ്ട്രീയ നാടകം അവസാനിപ്പിച്ച് ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. യോഗത്തിൽ ടി.യു. സൈനുദീൻ അദ്ധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ, ഒ.കെ. കുമാരൻ, കുന്നുമ്മൽ റസാക്ക്, കെ.എം. വേലായുധൻ, ജി.പി. പ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.

NDR News
19 Aug 2024 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents