ജി.വി എച്ച്.എസ്.എസ്. മേപ്പയൂരിലെ ഇലക്ഷൻ അട്ടിമറി; പോലീസും, സ്കൂൾ അധികൃതരും നീതി പാലിക്കണം - യു.ഡി.എഫ്.
യു.ഡി.എഫ്. നേതൃയോഗം എ.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം. നേതൃത്വത്തിൽ അട്ടിമറി നടത്തിയ സാഹചര്യത്തിൽ യു.ഡി.വൈ.എഫ്. മേപ്പയൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എമ്മും പോലീസും സംയുക്തമായി തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ വിഷയത്തിൽ പോലീസ് നീതി പാലിക്കണമെന്നും, അതോടൊപ്പം സ്കൂൾ അധികൃതർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കാണിച്ച കൃത്രിമത്വത്തിന്റെ ഭാഗമായി രക്ഷാകർത്തൃ സമിതിയിലെ യു.ഡി.എഫ്. പ്രതിനിധികൾ രാജിവെച്ച സാഹചര്യത്തിൽ സ്കൂൾ അധികൃതർ നിലവിലുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് നീതിപൂർവ്വം തെരഞ്ഞെടുപ്പ് നടത്താനുള്ള പശ്ചാത്തലമുണ്ടാക്കണമെന്നും യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നീതി പൂർവ്വമായ തീരുമാനങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ യു.ഡി.എഫ്. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായി. എ.വി. അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.
കൺവീനർ എം.കെ. അബ്ദുറഹിമാൻ, ഇ. അശോകൻ, ടി.കെ.എ. ലത്തീഫ്, കെ.പി. രാമചന്ദ്രൻ, ടി.എം. അബ്ദുള്ള, പി.കെ. അനീഷ്, എം.എം. അഷറഫ്, ഇ.കെ. മുഹമ്മദ് ബഷീർ, കെ.എം.എ. അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, വി. മുജീബ്, ഷബീർ ജനത്ത്, കീഴ്പോട്ട് പി. മൊയ്തി, സത്യൻ വിളയാട്ടൂർ, കെ.പി. മൊയ്തി, ഇല്ലത്ത് അബ്ദുറഹിമാൻ,കീഴ്പോട്ട് അമ്മത്, ഐ.ടി. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.