headerlogo
politics

വയനാടിനായ് ബാല കേരളം വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹരണത്തിന് തുടക്കം

ചങ്ങരോത്ത് എം.യു.പി. സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി സഹ്‌റ ബത്തൂൽ കുഞ്ഞുസമ്പാദ്യം കൈമാറി

 വയനാടിനായ് ബാല കേരളം വിദ്യാർത്ഥികളിൽ നിന്നുള്ള ധനസമാഹരണത്തിന് തുടക്കം
avatar image

NDR News

15 Aug 2024 12:01 PM

പേരാമ്പ്ര: 'ചുരം കേറണം കരം നീട്ടണം, കരയുന്ന വയനാടിന്റെ കണ്ണീരൊപ്പണം' എന്ന പ്രമേയത്തിൽ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണമായ 'ഫോർ വയനാടി'ലേക്കായി എം.എസ്.എഫ്. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബാല കേരളം വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന ധനസമാഹരണത്തിന് തുടക്കമായി. 

       ചങ്ങരോത്ത് എം.യു.പി. സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി സഹ്‌റ ബത്തൂൽ തന്റെ കുഞ്ഞു സമ്പാദ്യം നിയോജക മണ്ഡലം കമ്മിറ്റിയെ ഏൽപ്പിച്ചു. പ്രസിഡന്റ്‌ ദിൽഷാദ് കുന്നിക്കൽ ഏറ്റുവാങ്ങി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ അദ്ധ്യക്ഷനായി. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ. റഷീദ്, അൻസിൽ കീഴരിയൂർ, സജീർ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. 

NDR News
15 Aug 2024 12:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents