headerlogo
politics

കുടിവെള്ളമില്ല, ഉച്ചയ്ക്ക് ശേഷം ഡോക്ടറുമില്ല; കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ സമരം നടത്തി

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു

 കുടിവെള്ളമില്ല, ഉച്ചയ്ക്ക് ശേഷം ഡോക്ടറുമില്ല; കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ സമരം നടത്തി
avatar image

NDR News

29 Jul 2024 01:39 PM

മേപ്പയൂർ: കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണാ സമരം നടത്തി. 

     നിത്യേനേ മുന്നൂറോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ വെള്ളമെത്തിക്കാൻ ഒരു നടപടിയും ഇന്നേവരെ പഞ്ചായത്ത് അധികൃതർ കൈകൊണ്ടിട്ടില്ലെന്നും വൈറൽ പനി പടരുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാവണമെന്നും ധർണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി. രാമചന്ദ്രൻ പറഞ്ഞു.

      ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കറുമയിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. ഷാജി, ബി. ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ കുറുമയിൽ ജലജ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.കെ. ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഒ.കെ. കുമാരൻ, കെ.എം. നാരായണൻ, നെല്ല്യാടി ശിവാനന്ദൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.കെ. വിജയൻ, പി.എം. സദാനന്ദൻ, കെ.പി. മാധവൻ എന്നിവർ പ്രസംഗിച്ചു.

NDR News
29 Jul 2024 01:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents