headerlogo
politics

ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കണം; മുസ്‌ലിം ലീഗ് നേതൃസംഗമം

നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു

 ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കണം; മുസ്‌ലിം ലീഗ് നേതൃസംഗമം
avatar image

NDR News

26 Jul 2024 02:07 PM

അരിക്കുളം: ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകൾ തോടുകളായി മാറിയെന്നും കാൽനടയാത്ര പോലും ദുഷ്ക്കരമായ തരത്തിൽ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു. ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി ചില സ്ഥലങ്ങളിൽ റോഡിന്റെ ഇരു ഭാഗങ്ങളിലും കുഴിയെടുത്തതു കാരണം മഴക്കാലമായതോടെ റോഡുകൾ തോടുകളായി മാറി.

       അരിക്കുളം പഞ്ചായത്തിലെ ഗതാഗതയോഗ്യമല്ലാത്ത മുഴുവൻ റോഡുകളും അടിയന്തരമായി പൂർവ സ്ഥിതിയിലാക്കുന്നതിന് അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃ സംഗമം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു.

      ഇ.കെ. അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം. ബഷീർ, കെ.എം. മുഹമ്മദ്‌, എം.പി. അമ്മത്, പി.പി.കെ. അബ്ദുള്ള, സി. നാസർ, കെ.എം. മുഹമ്മദ്‌ സക്കറിയ, കെ. റഫീഖ്, വടക്കയിൽ ബഷീർ, എം. കുഞ്ഞായൻ കുട്ടി എന്നിവർ സംസാരിച്ചു.

NDR News
26 Jul 2024 02:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents