headerlogo
politics

കുടുംബസമേതം ക്വാമ്പിലെത്തി രക്തം നൽകി മാതൃകയായി മേപ്പയൂരിലെ പി.കെ. അനീഷ്

മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റാണ് ഇദ്ദേഹം

 കുടുംബസമേതം ക്വാമ്പിലെത്തി രക്തം നൽകി മാതൃകയായി മേപ്പയൂരിലെ പി.കെ. അനീഷ്
avatar image

NDR News

20 Jul 2024 07:20 PM

മേപ്പയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്വാമ്പിൽ കുടുംബസമേതമെത്തി രക്തദാനം നടത്തി മാതൃകയായി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റായ പി.കെ. അനീഷ്. ഭാര്യ സുമംഗള, മകൻ ദേവനാദ് എന്നിവർക്കൊപ്പമാണ് ഇദ്ദേഹം ക്യാമ്പിലെത്തി രക്തം ദാനം ചെയ്തത്.

     യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയും, എം.വി.ആർ. കാൻസർ സെൻ്ററും, ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഫോറവും സംയുക്തമായാണ് ക്വാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നൂറോളം യുവാക്കൾ രക്തദാനം നടത്തി.

NDR News
20 Jul 2024 07:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents