headerlogo
politics

മേപ്പയൂരിൽ സി.പി. അബ്ദുളള സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ സി.പി. അബ്ദുളള സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

14 Jul 2024 07:50 PM

മേപ്പയൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ് ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും, എം.എസ്.എഫിലൂടെ കടന്നുവന്ന് അര നൂറാണ്ടുകാലം മുസ്‌ലിം ലീഗിന്റെ നേതൃത്വ രംഗത്ത് പ്രവർത്തിച്ച് മത, സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യവുമായിട്ടുള്ള സി.പി. അബ്ദുള്ള സാഹിബിന്റെ ആറാം അനുസ്മരണ യോഗം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. 

     നിയോജക മണ്ഡലം മേപ്പയൂർ ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് അനുസ്മരണം പ്രഭാഷണം നടത്തി. പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.എം. അഷറഫ് സ്വാഗവും, ട്രഷറർ കെ.എം.എ. അസീസ് നന്ദിയും പറഞ്ഞു. 

     എ.വി. അബ്ദുള്ള, എം.കെ.സി. കുട്ട്യാലി, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, എം.കെ. അബ്ദുറഹിമാൻ, കെ.എം. കുഞ്ഞമ്മദ് മദനി, മുഹമ്മദ് ചാവട്ട്, കീഴ്പോട്ട് പി. മൊയ്തി, പി.പി.സി. മൊയ്തി, ഷർമിന കോമത്ത് എന്നിവർ സംസാരിച്ചു.

NDR News
14 Jul 2024 07:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents