പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക; തുറയൂരിൽ യു.ഡി.എഫ്. ധർണ്ണ നടത്തി
ധർണ്ണ അഹമ്മത് പുന്നക്കൽ ഉദ്ഘാടനം ചെയ്തു
തുറയൂർ: മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഉപരിപഠനത്തിന് വേണ്ടി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മലപ്പുറത്തെ മാത്രം പ്രശ്നമായി കണ്ടുകൊണ്ടുള്ള താത്കാലിക ബാച്ച് പ്രശ്ന പരിഹാരം കാണാനാകില്ലെന്നും യു.ഡി.എഫ്. ജില്ലാ കൺവീനർ അഹമദ് പുന്നക്കൽ. യു.ഡി.എഫ്. തുറയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഉപരി പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവുമ്മൽ അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ മുഖ്യ പ്രഭാഷണം നടത്തി.
ഇ. അശോകൻ, കെ.പി. രാമചന്ദ്രൻ, ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, മുനീർ കുളങ്ങര, ടി.പി. അസീസ്, അർഷാദ് മുടിലിൽ, എം.പി. ബാലൻ, പി.പി. റഫീഖ്, മുണ്ടിയത്ത് കുഞ്ഞമ്മദ്, ജിഷ മാടായി, സി.കെ. അസീസ്, സി.എ. നൗഷാദ്, ആദിൽ മുണ്ടിയത്ത്, എ.കെ. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.