headerlogo
politics

കിനാലൂരിൽ ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് സി.ഐ.ടി.യു. യൂണിറ്റ് രൂപീകരിച്ചു

ഏരിയ പ്രസിഡൻ്റ് എസ്.എസ്. അതുൽ ഉദ്ഘാടനം ചെയ്തു

 കിനാലൂരിൽ ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് സി.ഐ.ടി.യു. യൂണിറ്റ് രൂപീകരിച്ചു
avatar image

NDR News

30 Jun 2024 04:13 PM

ബാലുശ്ശേരി: ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് സി.ഐ.ടി.യു. യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. കിനാലൂർ എസ്റ്റേറ്റ് പരിസരത്ത് നടന്ന യൂണിറ്റ് കൺവെൻഷൻ സി.ഐ.ടി.യു. ഏരിയ പ്രസിഡൻ്റ് എസ്.എസ്. അതുൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഇ.കെ. രമണിയ്ക്ക് നൽകി നിർവഹിച്ചു.

      കെ.എം. ജലീൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി കെ.കെ. ബാബു, യൂണിയൻ ഏരിയ സെക്രട്ടറി പി. ഷാനവാസ്, ട്രഷറർ ശരത്ത് കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. അനൂപ്. കെ.സി (സെക്രട്ടറി), കെ.എം. ജലീൽ (പ്രസിഡൻ്റ്) എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

NDR News
30 Jun 2024 04:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents