headerlogo
politics

അരിക്കുളം പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം; ഐ.എൻ.ടി.യു.സി.

ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം കമ്മിറ്റി യോഗം ശ്രീധരൻ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു

 അരിക്കുളം പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം; ഐ.എൻ.ടി.യു.സി.
avatar image

NDR News

30 Jun 2024 10:32 PM

അരിക്കുളം: ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ മിക്ക റോഡുകളും ജലനിധി പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായും മറ്റും പൂർണ്ണമായും തകർന്നിരിക്കുകയാണ്. പല റോഡുകളിലൂടെയുമുള്ള കാൽനടയാത്ര പോലും മഴക്കാലം തുടങ്ങിയതോടെ ദുസ്സഹമാണ്. 

      പല ഭാഗത്തേക്കും ഒട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വരെ പോകാൻ കഴിയാത്തത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടാക്കുന്നുണ്ട്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് ഐ.എൻ.ടി.യു.സി. അരിക്കുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 

      യോഗം ശ്രീധരൻ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷനായി. പി.എം. രാധ, റിയാസ് ഊട്ടേരി എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ ചിത്തിര സ്വാഗതവും ടി.ടി. രാഗേഷ് നന്ദിയും പറഞ്ഞു.

NDR News
30 Jun 2024 10:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents